ഹേ കുറുമ്പേ
ഹേ കുറുമ്പേ... തേൻ കുഴമ്പേ...
ചാഞ്ചക്കം വാ, മെല്ലെ ചാഞ്ചാടി വാ
തൂമുത്തം താ, ചുണ്ടിൽ പാലുമ്മ താ
തഞ്ചത്തിൽ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലേ
(ഹേ കുറുമ്പേ)
കഥയും ചൊല്ലാം കള്ളക്കടവും കൊള്ളാം
കുളിരും നുള്ളാം കുന്നിക്കുരുവും കിള്ളാം
ചിരിയുടെ മുത്തല്ലേ, മൊഴിയുടെ സത്തല്ലേ
ഇന്നിണങ്ങി ഒന്നൊരുങ്ങി നീ കുലുങ്ങി വാ കുണുങ്ങി
(ഹേ കുറുമ്പേ)
ചിമിഴിന്നുള്ളിൽ ചിത്രച്ചിറകും വീശി
കടലും കുന്നും താണ്ടും കുതിരപ്പക്ഷീ
ഒരു മുറ വന്നേ പോ, കനവുകൾ തന്നേ പോ
കൂട്ടുകാരനാം മണിക്കുരുന്നിനും വിരുന്നുമായി
(ഹേ കുറുമ്പേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hey kurumbe
Additional Info
ഗാനശാഖ: