അഴകേ നിൻ മുഖമൊരു

അഴകേ നിന്‍ മുഖമൊരു 
മുഴുതിങ്കള്‍ പൂവെന്നു
വെറുതേ ഞാന്‍ കളിപറഞ്ഞു
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ
പ്രിയസഖീ നിന്‍ മന്ദഹാസം മന്ദഹാസം
(അഴകേ...)

തളിരിട്ട ചമ്പകച്ചില്ലകളോ
നിന്റെ വളയിട്ടൊരോമന കൈയ്യുകളോ
കളഭത്തിന്‍ കുളിരേകി പടര്‍ന്നൂ
എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു
വിരിമാറില്‍ തഴുകിയുലഞ്ഞു
(അഴകേ...)

കുറിയിട്ട കുങ്കു​മപ്പുലരി പോലേ
എന്റെയരികത്തു പുഞ്ചിരിച്ചണയുവോളേ
ഹൃദയത്തിന്‍ മണിവാതില്‍ തുറന്നൂ നീ
അതിലെന്റെ ദേവിയായിരുന്നു
അതിലെന്റെ ദേവിയായിരുന്നു
(അഴകേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Azhake nin mukhamoru

Additional Info

Year: 
1995

അനുബന്ധവർത്തമാനം