മനുഷ്യൻ കണക്കുകൾ കൂട്ടുന്നു

മനുഷ്യൻ കണക്കുകൾ കൂട്ടുന്നു
മരണം
തിരുത്തിക്കുറിക്കുന്നൂ
നിമിഷചക്രങ്ങളിൽ...
ദിവസത്തിൻ പാളത്തിൽ...

സമയമാം തീവണ്ടി ചലിക്കുന്നൂ

(മനുഷ്യൻ)

മനുഷ്യൻ
കണ്ണീരൊഴുക്കുന്നു
പക്ഷേ, മലരുകൾ വീണ്ടും ചിരിക്കുന്നു
മാരിമുകിൽ
കൊണ്ടുവരും കൂരിരുട്ടു കാണാതെ
മഴവില്ലു വീണ്ടും മദിക്കുന്നു...

(മനുഷ്യൻ)

പാളങ്ങൾ പകലും നിശയുമല്ലോ
അതിൽ കാലമാം തീവണ്ടി
ചലിക്കുന്നു
മറവിതൻ മരുന്നാൽ മാനവന്റെ മുറിവുകൾ
സമയമാം ഭിഷഗ്വരൻ
ഉണക്കുന്നു...

(മനുഷ്യൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manushyan kanakkukal koottunnu

Additional Info