മേടക്കാറ്റേ കൂടെ വാ

മേടക്കാറ്റേ കൂടെ വാ 
പീലിത്താലം കൊണ്ടു വാ 
മനസ്സാകെ മായാമയം കണ്‍കളില്‍ 
ഉണവാര്‍ന്ന കേളീലയം
മാണിക്യച്ചെപ്പും കൊണ്ടോടി വാ 
മാലേയപ്പൊന്നും മുത്തും താ
ശുഭഗാനമായ് സ്വരമേളമായ് 
ഇടനെഞ്ചില്‍ തുടിതാളമായ്
മേടക്കാറ്റേ കൂടെ വാ 
പീലിത്താലം കൊണ്ടു വാ

സ്വര്‍ലോകഗംഗയായ് മെല്ലെയേതോ സ്വപ്നങ്ങളെന്നുള്ളിലൊഴുകുമ്പോള്‍
രാക്കാറ്റിലാടുമീ താളവൃന്ദം 
പാല്‍മഞ്ഞിലാ പദം നനയുമ്പോള്‍
ഇതള്‍ ചൂടാം
സ്വയം അതില്‍ മൂടാം
കളിയാടാം
കണിമലരാവാം 
നവസങ്കല്‍പ്പമുള്‍ത്താരില്‍ 
ഊഞ്ഞാലിലാടുന്ന സല്ലാപമേളങ്ങ - 
ളതിമധുരം മദലസിതം ലയലളിതം 
മേടക്കാറ്റേ കൂടെ വാ 
പീലിത്താലം കൊണ്ടു വാ

നീഹാരഹാരമായ് മെയ്യില്‍ എന്നോ 
നീയെന്റെ മൗനങ്ങള്‍ പൊതിയുമ്പോള്‍
ആലലോലമായ് ഉള്ളിലേതോ ആനന്ദസംഗീതമുതിരുമ്പോല്‍
ഇനിയോരോ 
നറുചിരിതൂവാം
കിളിപാടും
കളമൊഴിയാവാം
ഇനി നാം തമ്മില്‍ നെയ്യുന്നൊരോമല്‍-
ക്കിനാപ്പൂക്കളാടുന്ന സംഘങ്ങള്‍
മധുമധുരം സ്വരഭരിതം തനിയമൃതം

മേടക്കാറ്റേ കൂടെ വാ 
പീലിത്താലം കൊണ്ടു വാ 
മനസ്സാകെ മായാമയം കണ്‍കളില്‍ 
ഉണവാര്‍ന്ന കേളീലയം
മാണിക്യച്ചെപ്പും കൊണ്ടോടി വാ 
മാലേയപ്പൊന്നും മുത്തും താ
ശുഭഗാനമായ് സ്വരമേളമായ് 
ഇടനെഞ്ചില്‍ തുടിതാളമായ്
മേടക്കാറ്റേ കൂടെ വാ 
പീലിത്താലം കൊണ്ടു വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Medakkaatte koode vaa