കുരുതിക്കളം ചുറ്റി - ടൈറ്റിൽ സോങ്ങ്

ഒന്നാംകളം നിറച്ചേ രണ്ടാം കളം നിറച്ചേ 
ഒന്നാംകളം നിറച്ചേ രണ്ടാം കളം നിറച്ചേ 

കുരുതിക്കളം ചുറ്റി കാറ്റു വന്ന്
കാളിയാർ മഠം വാഴും തമ്പുരാനെ
വലംവെച്ചു പോകുന്ന നേരമാണേ

അന്തിത്തിരിതാഴും നാട്ടിടത്തിൽ
ഉള്ളും തനുവും പിടഞ്ഞ പെണ്ണിൻ
ചോരകൊണ്ടല്ലോ ബലിയൊരുക്കം

ഇരുളേറും രാവിന്റെ യാമമൊന്നിൽ 
ഭൂതത്താൻ മുടിയിലെ ഒറ്റപ്പനയിൽ
ഉതിരം വലിച്ചൂറ്റി യുക്ഷിയുണർന്നേ

കണ്ണിൽ കടാക്ഷം കൊരുത്തു മിന്നി
നെഞ്ചിൽ പകയുടെ കനലുമേറ്റി
കാടും കടവും കടക്കുമെക്ഷി

മാനത്തു ചന്തിരനൊളിച്ചു പോകെ
ചാത്തൻ മലയിൽ ചാത്തനാട്ടം
പട്ടും കരിങ്കോഴി ചെങ്കുരുതി 

നേരും പൊരുളും മറഞ്ഞ കാലം
നോവും ഭയവും നീറും കാലം 
നിനവും കിനാവും മാഞ്ഞകാലം

മുത്തപ്പൻ കാവിലു വിളക്കു വെച്ച്
നാഗത്തറയിലു തിരി കൊളുത്തി
ഇരുളും വറുതിയും നീങ്ങി വാഴ്ക
ഇരുളും വറുതിയും നീങ്ങി വാഴ്ക

കുരുതിക്കളം ചുറ്റി കാറ്റു വന്ന്
കാളിയാർ മഠം വാഴും തമ്പുരാനെ
വലംവെച്ചു പോകുന്ന നേരമാണേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuruthikkalam Chutti