മച്ചക്കാരി മച്ചക്കാരി

മച്ചക്കാരി മച്ചക്കാരി ഒന്നെൻ കൂടെ വരുമോ
തെച്ചിപ്പൂവ് പിച്ചിപ്പൂവ് മുടിയിൽ ചൂടി തരുമോ (2)
പോരാമോ എൻ തെങ്കാശിക്കുരുവീ
പോരാം ഞാൻ നിൻ കൂടെപ്പോരാം ഞാൻ
(മച്ചക്കാരി മച്ചക്കാരി .. )

തങ്കത്തേരിലൊരു മിന്നൽപ്പോലെ വന്നു
നെഞ്ചിൽ കുറിവരക്കുമോ
കണ്ണിൽനോക്കി നിന്ന് പാട്ടും പാടി വന്നു
പെണ്ണേ കൊണ്ടുപോവാൻ 
തങ്കത്തേരിലൊരു മിന്നൽപ്പോലെ വന്നു
നെഞ്ചിൽ കുറിവരച്ചിടാം
കണ്ണിൽനോക്കി നിന്ന് പാട്ടും പാടി വന്നു
പൊന്നേ വന്നുചേരാം
കോവിൽപ്പടവുകൾ കേറേണ്ടേ
ഒരു നൂറുകനവുകൾ കാണേണ്ടേ (2)
പെണ്ണേ... എൻ തെങ്കാശിക്കുരുവീ
(മച്ചക്കാരി മച്ചക്കാരി .. )

ചുണ്ടിൽ ചായമിട്ട് കണ്ണിൽ മഷിയുമിട്ട്
മിണ്ടാൻ കൊതിച്ചുവരുമോ
അമ്മൻ കുടമെടുത്ത് കൊട്ടും കുരവുയുമിട്ട്
കോവിൽ തുറന്നുതരുമോ
നെഞ്ചിൽ നിറഞ്ഞുനിന്ന സ്നേഹം പകർന്നു തരാം
നീയെൻ ചാരെയണഞ്ഞാൽ
ഇന്നെൻ മനസ്സിലൊരു സ്വപ്നക്കൂടു കെട്ടി
സ്വപ്നത്തേരിലേറ്റാം
കാവേരിനദിയുടെ തീരത്തെ
കളനാദമൊഴുകും പാദത്തിൽ
പെണ്ണേ... എൻ തെങ്കാശിക്കുരുവീ
(മച്ചക്കാരി മച്ചക്കാരി .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Machakkari Machakkari