ലീല സാംസൺ
അഭിനേത്രി, നർത്തകി: തമിഴ്നാട്ടിലെ കൂനൂർ എന്ന സ്ഥലത്ത് ജനിച്ച ലീല സാംസൺ പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമാണ്. 1990 ൽ പത്മശ്രീ നേടിയ ലീല സാംസൺ, ഭരതനാട്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് (1999-2000) കേന്ദ്രസംഗീത നാടക അക്കാദമി അവാർഡിന് അർഹയായിട്ടുണ്ട്.
2011-12 കാലഘട്ടത്തിൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അധ്യക്ഷയും കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷയുമായിരുന്ന ലീല സാംസൺ 'MSG' എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൻ്റെ പേരിൽ സെൻസർ ബോർഡ് സ്ഥാനം രാജി വച്ചിരുന്നു.
മണിരത്നത്തിൻ്റെ ‘ഓകെ കണ്മണി‘യിലൂടെ ആയിരുന്നു ലീല സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്ന് വന്നത്. തുടർന്ന് ഇതേ സിനിമ ഹിന്ദിയിൽ “ഓകെ ജാനു‘ ആയി പുനർനിർമ്മിച്ചപ്പോഴും ലീല സാംസൺ അതിലും പ്രത്യഷപ്പെട്ടു. തുടർന്ന് 2-3 തമിൽ സിനിമകളിൽ ലീല അഭിനയിച്ചിരുന്നു. മലയാളത്തിൽ ‘ഭ്രമം‘ കൂടാതെ ‘പ്രിയൻ ഓട്ടത്തിലാണ്‘ സിനിമയിലും ലീല സാംസണെ കാണാം.