കുഞ്ഞുകുട്ടി
ഇടുക്കി ജില്ലയിലെ അഴങ്ങാട് സ്വദേശി. 1935ൽ ചാക്കോ, ഏലിയാമ്മ എന്നിവരുടെ പത്ത് മക്കളിൽ ഒരാളായി ജനിച്ചു. കുഞ്ഞുകുട്ടി ജോർജ്ജെന്നാണ് ശരിയായ പേര്. ഏലിക്കുളത്താണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. മരിയ ഗൊരോത്തിയാണ് തന്റെ ഗുരുവെന്ന് കരുതുന്ന കുഞ്ഞുകുട്ടി അറുപതുകളിൽ പ്രൊഫഷണൽ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ജോയി, മോളി, ജോളി എന്ന് മൂന്ന് മക്കളുള്ള കുഞ്ഞൂട്ടിയുടെ മൂത്ത മകൻ ജോയിയുടെ മകൻ ജിബിൻ വഴിയാണ് ജാൻ.എ.മൻ എന്ന സിനിമയിലെ ഇട്ടിച്ചൻ എന്ന കഥാപാത്രമാവാൻ വഴിയൊരുങ്ങുന്നത്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫി ചെയ്യുന്ന പേരക്കുട്ടി ജിബിന്റെ വൈറലായ ചില ഫോട്ടോ ഷൂട്ടുകൾ വഴിയാണ് ജാനേമന്നിന്റെ അണിയറ പ്രവർത്തകരിലേക്ക് കുഞ്ഞൂട്ടി ജോർജ്ജിന്റെ വിവരങ്ങളെത്തുന്നതും അതിലെ ഇട്ടിച്ചൻ എന്ന കഥാപാത്രമായി സിനിമയിൽ പ്രധാന്യമുള്ള ഒരു വേഷമായിത്തീരുന്നതും.
ജാനേമൻ പരക്കെ ചർച്ചയായതോടെ ഇട്ടിച്ചൻ എന്ന കഥാപാത്രവും സോഷ്യൽ മീഡിയാ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ മൂത്തമകനോടൊപ്പം മുണ്ടക്കയത്ത് താമസിക്കുന്നു.
കുഞ്ഞുകുട്ടി ജോർജ്ജിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം ചിത്രങ്ങൾ | വീഡിയോ