കൃഷ്ണപ്രിയ കെ.പി

Krishnapriya K.P

2000 ജനുവരി 5 ന് മധു വി നായർ- സുജ കുമാരി ദമ്പതികളുടെ മകളായി ജനിച്ചു. കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ആണ് സ്വദേശം. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പഠനത്തിനുശേഷം മുന്നാട് പീപ്പിൾസ് കോളേജിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദംനേടി.

 നൃത്താധ്യാപികയായ അമ്മയിൽനിന്നും ചെറുപ്പം മുതൽ ശാസ്ത്രീയ നൃത്തം അഭ്യസിച്ചു വരുന്നു. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ കലോത്സവ നൃത്ത വേദികളിലും പിന്നീട് നാടകാഭിനയ രംഗത്തും സജീവസാന്നിധ്യമായി. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ കൃഷ്ണ പ്രിയ 10 വർഷമായി കരാട്ടെ പരിശീലിക്കുകയും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു വരികയും ചെയ്യുന്നു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിൽ രമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.