കൃഷ്ണ കെ ആർ
പെരുമ്പാവൂരിൽ ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളായി 1994 ൽ എറണാകുളത്തെ പെരുമ്പാവൂരിലെ മുടക്കുഴയിലെ കണ്ണഞ്ചേരിമുകളിലാണ് കൃഷ്ണ ജനിച്ചത്.
സൈലേഷ് കൊളാനു സംവിധാനം ചെയ്ത 'ഹിറ്റ്' എന്ന തെലുങ്ക് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൻ്റെ ഛായാഗ്രാഹകനായ സാനു ജോൺ വർഗീസിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്ന കൃഷ്ണ
രാജസ്ഥാനിലെയും അരുണാചൽ പ്രദേശിലെയും ഷെഡ്യൂളിന് ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അസുഖബാധിതയാകുന്നത്.
തുടർന്ന് ശ്രീനഗർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ച കൃഷ്ണ ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിച്ചവെങ്കിലും പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് 2024 ഡിസംബർ 30 ആം തിയതി വൈകുന്നേരം അന്തരിച്ചു.
ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായിരുന്ന കൃഷ്ണ മനോഹരം എന്ന സിനിമയുടെ അസിസ്റ്റന്റ് ക്യാമറ വുമൺ ആയിരുന്നു.