കിഷോർ സെബാസ്റ്റ്യൻ
Kishor Sebastian
കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി. സിനിമാ പ്രവർത്തകനായ കെ ജെ സെബാസ്റ്റ്യന്റെയും മോളിയുടെയും മകനായി ജനിച്ചു. സ്കൂൾ കോളേജ് തലങ്ങളിൽ കലാപ്രവർത്തനവും സ്കൂളിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമൊക്കെ ആയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കിഷോർ കമലിന്റെ നമ്മൾ എന്ന സിനിമയിലെ ഒരു ചെറു വേഷം ചെയ്തെങ്കിലും സിനിമാ മേഖലയിൽ തുടർന്നില്ല. കിഷോറിന്റെ പിതാവ് കെ ജെ സെബാസ്റ്റ്യൻ എന്ന സെബാൻ ദീർഘകാലം മലയാള സിനിമയിൽ അഭിനേതാവായും സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു.