കെന്നി ബസുമാത്രി

Kenny Basumatary
ബസുമാത്തിരി

ആസ്സാമീസ് ചലച്ചിത്ര നടനും സംവിധായകനുമായ കെന്നി ബസുമാത്രി. കെന്നി സംവിധാനം ചെയ്ത ആസ്സാമീസ് മാർഷ്യൽ ആർട്ട്സ് കോമഡി ചിത്രമായ "ലോക്കൽ കുങ്ഫു"ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രാഗ് ദേശ്, മേരി കോം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിങ് ബിരുദധാരിയായ കെന്നി കുറച്ചു കാലം ഒരു ആസ്സാ മീസ് ടിവി ചാനലിലെ ന്യുസ് റീഡറായി ജോലി നോക്കിയിരുന്നു. സംവിധാനത്തിനും അഭിനയത്തിനും പുറമേ എഴുത്തുകാരൻ കൂടിയാണ് കെന്നി ബസുമാത്രി. "ചോക്കലേറ്റ് ഗിറ്റാർ മൊമോസ്" എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ കമ്മാരസംഭവത്തിലെ സുഭാഷ് ചന്ദ്രബോസിനെ അവതരിപ്പിച്ചത് ഈ ആസ്സാമീസുകാരനാണ്..