കർത്തവ്യ മോഹൻ
Karthavya Mohan
2003 ജനുവരി 1 -ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ മോഹന്റെ മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം ആര്യ സെന്റ്രൽ സ്ക്കൂളിലായിരുന്നു കർത്തവ്യ മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം കംഗളയിലെ പി ജി എം കോളേജിൽ ബി എസ് സി മൈക്രോബയോളജി വിദ്യാർത്ഥിനിയാണ് ഇപ്പോൾ കർത്തവ്യ.
ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് നർത്തകിയും ഗായികയുമായ കർത്തവ്യ അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സതീശന്റെ മോൻ എന്ന സിനിമയിൽ നായികയായിക്കൊണ്ട് കർത്തവ്യ ചലച്ചിത്രമേഖലയിൽ അരങ്ങേറി..