കെ എൽ മോഹനവർമ്മ

K L Mohanavarma
K L Mohanavarma
Date of Birth: 
Wednesday, 8 July, 1936
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആർ. കേരളവർമ്മയുടെ മകനായി ആലപ്പുഴയിലെ ചേർത്തലയിൽ 1936 ജൂലായ് 8 ആം തിയതിയാണ് കെ എൽ മോഹന വർമ്മ ജനിച്ചത്.

തിരുവനന്തപുരത്തും ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം. അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങൾ. തുടർന്ന് കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ കയറിയ ഇദ്ദേഹം കുറച്ചു കാലത്തിനുശേഷം അവിടെ നിന്ന് സ്വയം വിരമിച്ചു. പിന്നീട് ഇദ്ദേഹം കുവൈറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായി.

അവിടെ നിന്ന് തിരിച്ചെത്തിയ ഇദേഹം 
പൈക്കോ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററായി. നിരവധി നോവലുകൾ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ ഓഹരി/ക്രിക്കറ്റ്/സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകൾ‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇതിൽ ഓഹരി എന്ന നോവൽ സാഹിത്യ അക്കാദമി അവാർഡ് നേടി.

വീക്ഷണം പത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന അദ്ദേഹം ഒന്നരവർഷത്തോളം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ൽ പി എ ബക്കർ സംവിധാനം ചെയ്ത ഇന്നലയുടെ ബാക്കി എന്ന ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച ഇദ്ദേഹം മറ്റൊരു ചിത്രത്തിന്റെ തിരക്കഥയും കുട്ടികൾക്കായുള്ള ഒരു ചിത്രവും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 70 ഓളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.