കെ ജെ അനന്തൻ

K J Anandhan

കുമാരന്റെയും ജിഷയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. കൊല്ലം ചാത്തനൂർ NSSHSS ലായിരുന്നു അനന്തന്റെ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് കൊല്ലം Fatima Mata National College -ൽ നിന്നും ബിരുദം നേടി. വിദ്യാഭ്യാസത്തിനുശേഷം ഏഴ് വർഷത്തോളം ഗൾഫിൽ ജോലി ചെയ്തതിനുശേഷം സിനിമാമോഹവുമായി നാട്ടിലെത്തിയ അനന്തൻ ഷോർട്ട് ഫിലിമുകളിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.

2020 ല്‍ ഷോര്‍ട്ട് ഫിലിം (Third Life) ചെയ്തുകൊണ്ടാണ് തുടക്കം. തുടര്‍ന്ന് 2021 ല്‍ 'ആയതിനാല്‍ ഇങ്ങനെയാണ്', 2022 ല്‍ 'Clap' എന്നീ രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ കൂടി  അനന്തൻ എഴുതി സംവിധാനം ചെയ്തു. ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയരക്റ്ററായിട്ടാണ് അനന്തൻ സിനിമയിൽ തുടക്കമിടുന്നത്.

 കെ ജെ അനന്തൻ - Gmail, Facebook, Instagram