ജോവിൻ എബ്രഹാം

Jowin Abraham

മലയാള ചലച്ചിത്ര നടൻ. 1985 ജനുവരി  23- ന് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് അഡ്വക്കെറ്റായ എബ്രഹാം കൊള്ളിനാലിന്റെയും  ത്രേസ്യാമ്മ എബ്രഹാമിന്റെയും മകനായി ജനിച്ചു. കോഴിക്കോട് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പത്താംക്ലാസ് കഴിഞ്ഞതിശേഷം ജോവിൻ കോഴിക്കോട് റഹ്മാനിയ സ്കൂളിൽ നിന്നും വി എച്ച് സി പാസ്സായി. ഷൊർണ്ണൂർ വിഷ്ണു ആയുർവേദ കോളേജിൽ നിന്നും ബി എ എം എസ് കഴിഞ്ഞു. ജോവിൻ പ്രൈമറി തലം മുതൽക്കേ നാടകങ്ങളിലും, ഡാൻസ് മത്സരങ്ങളിലും, കഥാ കവിതാ രചന മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു പോന്നു. കോളേജ് പഠനകാലത്ത് കലയിൽ കൂടുതൽ സജീവമായി. കോളേജ് പഠനകാലത്ത് തന്നെ  സിനിമയിൽ അവസരങ്ങൾ അന്വേഷിച്ചു തുടങ്ങി. ചെന്നൈ എറണാകുളം, കോഴിക്കോട് തുടങ്ങി അനേകം സ്ഥലങ്ങളിൽ ഒരുപാട് ഓഡിഷൻ അറ്റൻഡ് ചെയ്തു.

 പഠനത്തിനുശേഷം ജോവിൻ  പ്രൊഫഷണലായി 2010 മുതൽ മെഡിക്കൽ പ്രാക്ടീസ് തുടങ്ങി. സ്വന്തമായി  വല്ലപ്പുഴ,  കോഴിക്കോട് തുടങ്ങിയ സ്ഥലത്ത് ചികിത്സാ കേന്ദ്രങ്ങൾ നടത്തി. കോഴിക്കോട് ഷാഫി ഹോസ്പിറ്റൽ, മൂന്നാർ ആയുർ കൗണ്ടി, പൊള്ളാച്ചി മൈത്രേയി വേദിക് വില്ലേജ്, ഷൊർണ്ണൂർ കേരളീയ വൈദ്യ നിലയം , കോഴിക്കോട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 

ജോവിൻ 2011-ലാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. സ്റ്റെപ്സ് എന്ന ചിത്രത്തിൽ ജൂനിയർ ആർട്റ്റിസ്റ്റായിട്ടായിരുന്നു തുടക്കം. ശ്രീഹള്ളിഹാർമ്മോണിയം എന്നീ ചിത്രങ്ങളിൽ നായകന് ജോവിൻ ശബ്ദം നൽകി. 2016- ൽ Unnai Partha Naal എന്ന തമിഴ് സിനിമയിൽ  നായകനായി അനൂപ് എന്ന പേരിൽ ജോവിൻ അഭിനയിച്ചിരുന്നു. 2019- ൽ പ്രശ്ന പരിഹാര ശാല എന്ന ചിത്രത്തിൽ നാലു നായകൻമാരിൽ ഒരാളായി ജോവിൻ അഭിനയിച്ചു. പത്തോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജോവിൻ സ്വന്തമായി കഥ എഴുതിയ സിനിമയായ വവ്വാലും പേരക്കയും എന്ന ചിത്രത്തിൽ രണ്ടു നായകൻമാരിൽ ഒരാളായി അഭിനയിച്ചു.

ജോവിൻ എബ്രഹാമിന്റെ വിവാഹം 2016- ജനുവരി 11-നായിരുന്നു. ഭാര്യയുടെ പേര് ഷിലി മോൾ. 

Residential 
- SNRRA 66 , CHETHIPARAMBIL (H), CHUTTUPAADUKARA, EDAPALLY P.o , ERNAKULAM.

Permanent Address
 
33/1367A, Anugrah (h), Koyyapurath paramba, Marikunnu p.o , East Vellimadukunnu , Calicut -12.
Email - jowinabraham@gmail.com
Facebook page - https://www.facebook.com/ActorJowinAbraham/