ജോ ജോസ് പീറ്റർ
ജോസ് പീറ്ററിന്റെയും സാറയുടെയും മകനായി പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളിലായിരുന്നു ജോ ജോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ മ്യൂസിക് കോളേജിൽ നിന്നും സംഗീതത്തിൽ.ബിരുദം നേടി.
സ്കൂൾ വിദ്യാഭ്യാസം മുതലേ സിനിമയോടും സിനിമാ സംഗീതത്തോടും താത്പര്യമുണ്ടായിരുന്ന ജോ ജോസ് സ്കൂൾ യുവജനോത്സവ വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു. സംഗീത പഠനത്തിനുശേഷം ജോ ജോസ് നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ പാടുകയും, ഷോർട്ട് ഫിലിമുകൾക്കു സംഗീതവും, പശ്ചാത്തലസംഗീതവും ഒരുക്കുകയും, ക്രിസ്തീയ ഗാനശാഖയിൽ നിരവധി ഗാനങ്ങൾ രചിച്ച് സംഗീതം നൽകി ആലപിക്കുകയും.ചെയ്തിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാം ആയ കൈരളി ടിവിയുടെ ഗന്ധർവ്വസംഗീതം, സൂര്യ ടിവിയുടെ സ്വരമഞ്ജരി, ദൂരദർശനിലെ സംഗീത പരിപാടികൾ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.
നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്ത ഉൾക്കാഴ്ച എന്ന സിനിമയുടെ ടൈറ്റിൽ സോംങിന് സംഗീതം നൽകി ആലപിച്ചു കൊണ്ടാണ് ജോ ജോസ് സിനിമാ മേഖലയിലേക്ക് പിന്നണി ഗായകനായും സംഗീത സംവിധായകനായുമുള്ള അരങ്ങേറ്റം കുറിച്ചത്.
44-ത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച( അനുഷ്ഠാന കലയെ ആസ്പദമാക്കി) മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച "പച്ചത്തപ്പ് " എന്ന സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കിയതും, പ്രമോഷൻ സോങ് കമ്പോസ് ചെയ്തു ആലപിച്ചതും ജോ ജോസായിരുന്നൂ.