ജോബൻ ചാണ്ടി

Joban Chandy
Joban Chandy
Date of Death: 
ചൊവ്വ, 19 November, 2024

പത്മരാജന്റെയും ഭരതന്റെയും സംവിധാന സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച ജോബൻ ചാണ്ടി 90 കളിൽ രാജൻ പി.ദേവ്, ഹരിശ്രീ അശോകൻ, കലാഭവൻ റഹ്മാൻ, ദേവി ചന്ദന, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'കാള' എന്ന സീരിയൽ  സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകനായി. 

പതിവു വഴികളിൽ നിന്നും മാറി സഞ്ചരിച്ച 'കാള' ഏറെ നിരൂപക പ്രശംസ നേടി. 2019 ൽ ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ ഇറങ്ങിയ മമ്മുട്ടി ചിത്രമായ പതിനെട്ടാം പടിയിൽ ഫാദർ ജോപ്പൻ എന്ന കഥാപാത്രമായും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമങ്ങൾക്കിടയിൽ പരസ്യ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തെങ്കിലും സിനിമ എന്ന സ്വപ്നം ബാക്കിയാക്കി 2024 നവംബർ 19 ആം തിയതി ഇദ്ദേഹം വിടവാങ്ങി.