ജിഷ്ണു ഇടപ്പാവൂർ
ഹോട്ടൽ ഉടമയായ രാധാകൃഷ്മൻ നായരുടേയും അമ്പിളിയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ റാന്നി, ഇടപ്പാവൂരിൽ ജനിച്ചു. ബാംഗ്ലൂർ firepro സിസ്റ്റം എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന ജിഷ്ണു ജോലി രാജിവെച്ചാണ് സിനിമയിലേയ്ക്കെത്തുന്നത്. 2016 -ൽ ഒരു സിനിമയിൽ അഭിനയിച്ചുവെങ്കിലും ആ ചിത്രം റിലീസായില്ല. അതിനുശേഷം 2017 -ൽ ഒരു പപ്പടവട പ്രേമം എന്ന സിനിമയിൽ സംവിധാന സഹായിയായി. തുടർന്ന് സൈബീരിയൻ കോളനി എന്ന സിനിമയിലും സംവിധാന സഹായിയായി പ്രവർത്തിച്ചു.
സംവിധായകൻ കുറുപ്പ് മാരാരിക്കുളം സംവിധാനം ചെയ്ത സീതാകല്യാണം എന്ന സീരിയലിൽ സംവിധാന സഹായിയായിക്കൊണ്ടാണ് ജിഷ്ണു ടെലിവിഷൻ മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന് കുട്ടിക്കുറുമ്പൻ, ചന്ദനമഴ, ഭാവന എന്നീ സീരിയലുകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചു. സാജൻ ബേക്കറി സിൻസ് 1962, ഇറച്ചി എന്നീ സിനിമകളിൽ ലൊക്കേഷൻ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.