ജീവ ജോസഫ്
ആലപ്പുഴയിലെ മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ജീവ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. സൂര്യ മ്യൂസിക്ക് ചാനലിൽ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. തുടർന്ന് സീ കേരളം ചാനലിലെ മിസ്റ്റർ ആൻഡ് മിസിസ്സ്, സരിഗമ ലിറ്റിൽ ചാമ്പ്, സൂപ്പർ കുടുംബം എന്നീ റിയാലിറ്റിഷോകൾ ഉൾപ്പെടെ പല ചാനലുകളിലായി നിരവധി പ്രോഗ്രാമുകളുടെ അവതാരകനായി.
2017 ൽ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് ജീവ സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് അങ്ങനെ ഞാനും പ്രേമിച്ചു, ജിപ്സി, ദി പ്രീസ്റ്റ്, ട്വന്റി വൺ ഗ്രാംസ് എന്നീ സിനിമകളിലും ജീവ ജോസഫ് അഭിനയിച്ചു. മോഡലിംഗ് രംഗത്തും സജീവമായ ജീവ നിരവധി പരസ്യങ്ങൾക്ക് മോഡലായിട്ടുണ്ട്. അഭിനേത്രിയും മോഡലുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ.
ജീവ ജോസഫ് - Facebook