ജയശ്രീകുമാർ
കൊല്ലം ജില്ലയില്‍ പാരിപ്പള്ളിയ്ക്ക് അടുത്തുള്ള കടമ്പാട്ടുകോണത്ത് ജനാർദ്ധനൻ നായരുടെയും സുശീലയുടെയും മകനായി 1969 -ൽ ജനിച്ചു. പാരിപ്പള്ളി ഗവ.എല്‍പിഎസ്, ദേവസ്വം ബോര്‍ഡ് യുപിഎസ്, കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്കൂള്‍, കൊട്ടിയം എംഎംഎന്‍എസ്എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കേരള സര്‍വ്വകലാശാല മലയാള വിഭാഗം, സംസ്കൃത സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നു ജയശ്രീകുമാറിന്റെ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും,. ഡി. പത്മനാഭനുണ്ണിയുടെ നിരൂപണം എന്ന പ്രബന്ധത്തില്‍ എ ഗ്രേഡോടെ എംഫില്ലും വിജയിച്ചിട്ടുണ്ട്.
1999 -ൽ അജു ശിവന്‍ സംവിധാനം ചെയ്ത, വക്കം ഖാദറിന്റെ ജീവിതം പറയുന്ന The Flame of Independence എന്ന ഡോക്കുമെന്ററിയുടെ തിരക്കഥാകൃത്തായിട്ടാണ് തുടക്കം. എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി യുടെ അസിസ്റ്റന്റ് ഡയറക്ടറായി ജയശ്രീകുമാർ സിനിമയിൽ അരങ്ങേറി. ദൂരദര്‍ശന്‍, അമൃത ടിവി. എസിവി തുടങ്ങി വിവിധ ദൃശ്യമാധ്യമങ്ങളില്‍ നിരവധി പരിപാടികള്‍ക്ക് രചനയും സര്‍ഗാത്മക നിര്‍മ്മാണവും ഏകോപനവും നിര്‍വഹിച്ചു. ജയശ്രീകുമാർ എസിവിയില്‍ എഴുതി അവതരിപ്പിച്ച "സിനിമാക്കൊട്ടക" ആ ചാനലിലെ എക്കാലത്തെയും ജനപ്രിയ പരിപാടികളിലൊന്നാണ്. കേരള നിയമസഹായ അതോറിറ്റി, ഹ്യൂമന്‍സ് സംഘടനയുടെ പിന്തുണയോടെ നിര്‍മ്മിച്ച "ചേര്‍ന്നാട്ടം" എന്ന ഷോര്‍ട്ട് ഫിലിമിന്റെയും "അകം പുറം" എന്ന ഡോക്കുമെന്ററിയുടെയും രചയിതാവും സംവിധായകനുമാണ് ജയശ്രീകുമാർ. ചേർന്നാട്ടം ഷോർട്ട് ഫിലിമിന് സത്യജിത്ത് റായ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര നിരൂപകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം കഴിവുതെളിയിച്ച ജയശ്രീകുമാർ ഇപ്പോൾ യുജിസി, സിവില്‍ സര്‍വീസ് പരിശീലന പരിപാടികളില്‍ അദ്ധ്യാപകനായി പ്രവർത്തിയ്ക്കുന്നു.
രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. വിനയസൂര്യന്‍, വിനയപൂര്‍ണിമ.