ജാവേദ് ജെഫ്രി

Javed Jaffrey

ബോളിവുഡ്‌ നടൻ . 1963 ൽ മുംബൈയിൽ ജനിച്ചു. 1985 ൽ ഇറങ്ങിയ മേരി ജംഗ് എന്ന ചിത്രത്തിലാലാണ് ആദ്യം അഭിനയിച്ചത്. ചലച്ചിത്രരംഗത്ത് സജീവമാകുന്നതിനൊപ്പം പരസ്യങ്ങളിലും ടെലിവിഷൻ പരിപാടികളിലും സജീവമായിരുന്നു. നല്ലൊരു നർത്തകൻ കൂടിയാണ് ജാവേദ് ജെഫ്രി. സലാം നമസ്തേ ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള ഐഫ പുരസ്കാരം ലഭിച്ചു.