ഇഷാനി കൃഷ്ണ
Ishaani Krishna
സീരിയൽ, സിനിമാതാരമായ കൃഷ്ണകുമാറിന്റേയും സിന്ധു കൃഷ്ണകുമാറിന്റേയും മകളായി തന്രുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദം നേടിയ ഇഷാനി കൃഷ്ണ സോഷ്യൽ മീഡിയയിലൂടെയാണ് ശ്രദ്ധേയയായത്. 2021 -ൽ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇഷാനി സിനിമയിൽ അരങ്ങേറി. അതിനുശേഷം 2025 -ൽ ആശകൾ ആയിരം എന്ന സിനിമയിലും അഭിനയിച്ചു.
ഇഷാനിയുടെ സഹോദരിയാണ് പ്രശസ്ത സിനിമാതാരം അഹാന കൃഷ്ണ. വ്ലോഗർ കൂടിയായ ഇഷാനി കൃഷ്ണ്യ്ക്ക് യൂ ട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ധാരാളം ഫോളേവേഴ്സുണ്ട്


