ഇല്ലിക്കെട്ട് നമ്പൂതിരി
1954 ഓഗസ്റ്റ് 8 ന് അപ്പുവിന്റെയും സരോജിനിയുടെയും മകനായി കോഴിക്കോട് ജനിച്ചു. കിണാശ്ശേരി G.V.H.SS ലായിരുന്നു ഇല്ലിക്കെട്ട് നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം. 1994 ൽ നാടകവേദികളിലൂടെയാണ് ഇല്ലിക്കെട്ട് നമ്പൂതിരി തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. മുപ്പതോളം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പി എൻ മേനോൻ സംവിധാനം ചെയ്ത ശോക നാശിനി എന്ന സീരിയലിലൂടെ അദ്ദേഹം ടെലിവിഷൻ രംഗത്തേയ്ക് പ്രവേശിച്ചു. അങ്ങാടിപ്പാട്ട്, മാനസി, മിന്നുകെട്ട്, കായംകുളം കൊച്ചുണ്ണി, ചക്കരഭരണി, കുങ്കുമപ്പൂവ്, കറുത്ത മുത്ത്, തിങ്കൾക്കലമാൻ... എന്നിവയുൾപ്പെടെ നൂറോളം സീരിയലുകളിൽ ഇല്ലിക്കെട്ട് നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത അങ്ങാടിപ്പാട്ട് എന്ന സീരിയലിലെ വേഷമാണ് അദ്ദേഹത്തെ കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. സീരിയലിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് സ്വന്തം പേരായ ഇല്ലിക്കെട്ട് നമ്പൂതിരി എന്നുതന്നെയായിരുന്നു.
1998 ൽ കണ്ണൂർ എന്ന സിനിമയിലാണ് ഇല്ലിക്കെട്ട് നമ്പൂതിരി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മഴനൂൽക്കനവ്, കഥ പറയും തെരുവോരം, പോളേട്ടന്റെ വീട്, മെല്ലെ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. വിവിധ മേഖലകളിൽ നിന്നായി പതിനാറോളം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇല്ലിക്കെട്ട് നമ്പൂതിരിക്ക് ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്.
വിലാസം - .ഇല്ലിക്കെട്ട് നമ്പൂതിരി
ചെറുകണ്ടി
തോട്ടുമ്മാരം
കോഴിക്കോട് 7
9846233003