ഹിമിക ബോസ്

Himika Bose

കൊൽക്കൊത്ത സ്വദേശിനിയാണ് ഹിമിക ബോസ്. കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചു തുടങ്ങിയ ഹിമിക പ്രൊഫഷണൽ ഡാൻസറാണ്. ഓഡിഷനിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2018 -ൽ Gumrah end of Innocence എന്ന ടെലിവിഷൻ ഷോയിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കം..അതിനുശേഷം 2019 -ൽ Padman എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് പ്രവേശിച്ചു.

2019 -ലാണ് ഹിമിക ബോസ് മലയാള സിനിമയിൽ അഭിനയിയ്ക്കുന്നത്. ഷെയിൻ നിഗം നായകനായ വലിയപെരുന്നാള് ആയിരുന്നു ഹിമിക അഭിനയിച്ച മലയാള ചിത്രം. സിനിമകൾ കൂടാതെ നിരവധി ഹിന്ദി വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. 2020 -ൽ Jay Mummy Di എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

 

ഹിമിക ബോസ് - Facebook