ഹേമ
Hema
കർണാടകക്കാരിയായ ഹേമ ക്യാപ്റ്റൻ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിട്ടു. കിന്നാരത്തുമ്പികളിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. കിന്നാരത്തുമ്പികൾ വൻ വിജയമായിരുന്നെങ്കിലും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഹേമയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
നല്ല സിനിമകൾക്കു വേണ്ടിയുള്ള ഹേമയുടെ കാത്തിരിപ്പ് വിഫലമായി. എസ് പി ശങ്കറിൻ്റെ പ്രണയകാലത്ത് എന്ന ചിത്രത്തിൽ നീന എന്ന കഥാപാത്രമായി അവർ ഗ്ലാമർ സിനിമകളിലേക്ക് തിരിച്ചു വന്നു.
മധുരത്തിലെ ചന്ദ്രി, മോഹച്ചെപ്പിലെ ദേവി, ഡയാനയിലെ തുളസി, താഴ്വരയിലെ കനകമ്മയുടെ അനിയത്തി, ലോലത്തിലെ ഗീത, പ്രേമസല്ലാപത്തിലെ അരുന്ധതി, ലാസ്യത്തിലെ ദേവു, മിസ് രതിയിലെ റീന എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളായി ഹേമ വന്നു പോയി.