ഗ്രേസി സിംഗ്

Gracy Singh

1980 ജൂലായ് 20 ആം തിയതി ന്യൂഡൽഹിയിൽ ഗ്രേസി സിംഗ് ജനിച്ചു.

ഒഡീസി നർത്തകി ആയിരുന്ന ഗ്രേസി അഭിനയം തുടങ്ങുന്നത് ടെലിവിഷൻ പരമ്പരയായ അമാനത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു. 

പിന്നീട് 1999 ൽ ഹു തു തു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തിയ ഗ്രേസി തുടർന്ന് കാജോൾ നായികയായ ഹം ആപ്കെ ദിൽ മൈൻ രെഹ്തെ ഹെയിലും അഭിനയിച്ചു. 

എന്നാൽ 2001 ൽ അമീർ ഖാൻ നായകനായി അഭിനയിച്ച  ലഗാൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചതിനു ശേഷമാണ് ഗ്രേസി ചലച്ചിത്രരംഗത്ത്  ശ്രദ്ധിക്കപ്പെടുന്നത്.

2009 ൽ ലൗഡ് സ്പീക്കർ എന്ന മലയാളചിത്രത്തിലും അഭിനയിച്ച ഗ്രേസി ഹിന്ദി തെലുങ്ക് പഞ്ചാബി ചിത്രങ്ങൾ 20 ഓളം ചിത്രങ്ങളിൽ അഭിനയിച്ച ഗ്രേസി ടെലിവിഷൻ പരമ്പകളിലും സിനിമകളിലും സജീവമാണ്.