ഗോപു കൃഷ്ണ
2005 ജനുവരി 3 ന് കെ കെ ഹരിലാലിന്റെയും ജയമോളുടെയും മകനായി കൊല്ലം ജില്ലയിലെ വാഴൂരിൽ ജനിച്ചു. എസ്. സി. റ്റി. എം. ചെറുവള്ളി, എസ്. ആർ. വി. എൻ. എസ്. എസ് ചിറക്കടവ്, എം. ജി. എം. എൻ. എസ്. എസ് ളാക്കാട്ടൂർ എന്നിവിടങ്ങളിലായിരുന്നു ഗോപു കൃഷ്ണയുടെ പ്രാഥമിക വിദ്യാഭ്യാസം. ആറാം ക്ലാസ് മുതൽ സ്കൂൾ കലോത്സവ വേദികളിലും, എസ്. ആർ. വി. സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകങ്ങളിലും ഗോപു സജീവമായിരുന്നു. സ്ക്കൂൾ പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് ഗോപു സിനിമാഭിനയത്തിൽ തുടക്കംകുറിയ്ക്കുന്നത്. ഓഡിഷനിലൂടെ ഗോപു കൃഷ്ണയ്ക്ക് ഇക്കാക്ക എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അതിനുശേഷം ആരോട് പറയാൻ ആര് കേഴ്ക്കാൻ എന്ന സിനിമയിലും അഭിനയിച്ചു.
പോസ്റ്റ് കാർഡ് 17 - ഡിസംബർ എന്നീ മ്യൂസിക് വീഡിയോകളിലും ഗോപു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനുപുറമേ സംവിധാനരംഗത്തേയ്ക്ക് കൂടികടന്ന ഗോപു കൃഷ്ണ ഡ്രോപ്പ്ലെറ്റ്സ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ട് തന്റെ കഴിവ് തെളിയിച്ചു.