ഗായത്രി കൃഷ്ണ
Gayathri Krishna
തൃശ്ശൂർ സ്വദേശിനിയായ ഗായത്രികൃഷ്ണ ജേർണലിസം ബിരുദധാരിയാണ്. 2016 -ൽ തമിഴ് ചിത്രമായ ജോക്കറിൽ അഭിനയിച്ചുകൊണ്ടാണ് ഗായത്രി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം 2018 -ൽ മെർകു തൊടർച്ചി മലൈ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ആ വർഷം തന്നെയാണ് ഗായത്രികൃഷ്ണ മലയാള സിനിമയിലേയ്ക്കെത്തുന്നത്.
മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് സിനിമയിൽ ജെന്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗായത്രികൃഷ്ണയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് സമക്ഷം എന്ന മലയാള സിനിമയിൽ കൂടി അഭിനയിച്ചു. 2019 -ൽ വിവാഹിതയായ ഗായത്രികൃഷ്ണയുടെ ഭർത്താവ് ജീവൻ രാജ് സിനിമാട്ടോഗ്രാഫറാണ്..