ഗഫൂർ അറയ്ക്കൽ
ഉസ്സൻകോയയുടെയും ഫാത്തിമ്മയുടെയും മകനായി 1966 ൽ കോഴിക്കോട് ചെറുവണ്ണൂരിൽ ജനിച്ച ഇദ്ദേഹം ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.
കവിതാ സമാഹാരങ്ങളായ 'നിദ്ര നഷ്ടപ്പെട്ട സൂര്യൻ', 'അമീബ ഇരപിടിക്കുന്നതെങ്ങനെ'. ബാലസാഹിത്യങ്ങളായ 'നക്ഷത്ര ജന്മം', 'ഹോർത്തൂസുകളുടെ ചോമി', 'മത്സ്യഗന്ധികളുടെ ദ്വീപ്'. നോവലുകളായ 'ഒരു ഭൂതത്തിന്റെ ഭാവി ജീവിതം', 'അരപ്പിരി ലൂസായ കാറ്റാടിയന്ത്രം', 'രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ. കൂടാതെ 'ലുക്കാ ചുപ്പി', 'കോട്ടയം', 'ജനശതാബ്ദി' എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമാണ്.
2023 ആഗസ്റ്റ് 17 ആം തിയതി മാതൃഭൂമി ഓണം പുസ്തകോത്സവത്തിന്റെ ഭാഗമായി കോഴിക്കോട്ട് വെച്ച് ഇദ്ദേഹത്തിന്റെ 'ദ കോയ' എന്ന നോവലിന്റെ പ്രകാശനം നടത്താൻ തീരുമാനിച്ചിരുന്ന അന്നായിരുന്നു
ഇദ്ദേഹത്തിന്റെ വിയോഗം.