അക്വേറിയം
കണ്ണമ്പേത്ത് പ്രൊഡക്ഷന്റെ ബാനറിൽ ഷാജ് കണ്ണമ്പേത്ത് നിർമ്മിച്ച് ദീപേഷ് ടി രചനയും സംവിധാനവും നിർവ്വഹിച്ച് 2012 ൽ ചിത്രീകരണം പൂർത്തിയായ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രം പേര് മാറ്റി അക്വേറിയം എന്ന പേരിൽ 2022 ഏപ്രിൽ 9 ആം തിയതി ആയിരുന്നു സൈന പ്ലേ വഴി റിലീസ് ചെയ്തത്.
സെന്‍സര്‍ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ട്രിബൂണലിനെ സമീപിച്ചതിനെ തുടര്‍ന്നാണ് പേര് മാറ്റി റിലീസ് അനുവദിച്ചത്. ഒരു കന്യാസ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളതെന്ന് തുറന്നു കാട്ടുന്ന ഈ സ്ത്രീപക്ഷ സിനിമയിലെ നായിക ഹണിറോസിന്റെ കഥാപാത്രമായ സിസ്റ്റർ എൽസിറ്റയാണ്. മലയോര ഗ്രാമത്തിലെ ഒരു ചെറിയ കോൺവെന്റിലെ കന്യാസ്ത്രീമഠത്തിലേക്ക് എൽസിറ്റ സ്ഥലം മാറിവരുന്നത്തോടെയാണ് കഥ ആരംഭിക്കുന്നത്.
എൽസിറ്റയുടെ റൂമേറ്റാണ് കന്നട നടി രാജശ്രീ പൊന്നപ്പയുടെ കഥാപാത്രമായ സിസ്റ്റർ ജസീന്ത. സമ്പന്ന കുടുംബത്തിലെ അംഗമായ എൽസിറ്റ കന്യാസ്ത്രീ ആയത് ദൈവവിളിയുടെ കിട്ടിയതിനാലായിരുന്നു. എന്നാൽ ജസീന്ത കന്യാസ്ത്രീ ആയത് പട്ടിണിയിൽ നിന്ന് മോചനം കിട്ടാനായിരുന്നു. അതിനാൽ തന്നെ അവരിരുവരുടെയും മനസിലുള്ള ദൈവീകതക്ക് വലിയ അന്തരം ഉണ്ടായിരുന്നു. കലകളിൽ താല്പര്യമുള്ള എൽസിറ്റയോട് ശാരിയുടെ കഥാപാത്രമായ മദർ സുപ്പീരിയർ അവിടത്തെ ചപ്പലിൽ വെക്കാനായി ഇപ്പോഴുള്ളതിനേക്കാളും ഒരു വലിയ യേശു ശില്പം നിർമ്മിക്കാൻ ആവശ്യപ്പെടുന്നു.
സംവിധായകൻ വി കെ പ്രകാശിന്റെ കഥാപാത്രമാണ് അവിടെത്തെ മുഖ്യ പുരോഹിതൻ. ഇയാളും ജസീന്തയും തമ്മിലുള്ള വഴിവിട്ടബന്ധം കണ്ടെത്തുന്ന എൽസിറ്റ അവളെ ഉപദേശിക്കുന്നു. എന്നാൽ ഈ ഉപദേശം ജസീന്ത തള്ളിക്കളയുന്നു. ഇതെല്ലാം അറിയാവുന്ന മദർ സുപ്പീരിയർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല മഠത്തിലെ മറ്റ് കന്യാസ്ത്രീകളിൽ പലരും സ്വാവർഗ്ഗരതിക്ക് അടിമകളുമാണ്. ഇതെല്ലാം ദൈവത്തിന് നിരക്കാത്തതാണെന്ന് പക്ഷക്കാരിയാണ്
എൽസിറ്റ. അതിനാൽ തന്നെ അവളെന്നും അവിടെ ഒറ്റക്കാണ്.
ഇതിനിടയിലാണ് എൽസിറ്റ അറിയുന്നത് ആ മഠത്തിൽ എല്ലാവരും ഉപേക്ഷിച്ച വൃദ്ധയായ റോസ്‌ലിൻ സിസ്റ്ററെ കുറിച്ച്. റോസ്‌ലിൻ സിസ്റ്ററുടെ ചെറുപ്പകാലത്ത് അവിടെ ഉണ്ടായിരുന്ന കപ്ലോനച്ഛനെ പ്രണയിച്ചതിന്റെ പേരിൽ സഭയിൽ നിന്ന് പുറത്താകും എന്ന ഘട്ടത്തിൽ തനിക്കിനി ആരും വേണ്ട എന്ന തീരുമാനം എടുത്തതിനാലാണ്, അവരെ അവിടെ ആരും സഹായിക്കാത്തത്. ഇവരെ എൽസിറ്റ പരിപാലിച്ചതിന്റെ പേരിൽ മദർ സുപ്പീരിയർ അവളെ ചീത്തപറയുന്നു.
ഒരു കോൺവെന്റിലും നടക്കാൻ പാടില്ലാത്ത ഇത്തരം പ്രവർത്തികളിൽ അസ്വസ്ഥയായ അവളെ സഹായിക്കാൻ അവിടെ സണ്ണി വെയ്ന്റെ കഥാപാത്രമായ ഫാദർ ഷിബു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇയാളും എൽസിറ്റയും തമ്മിലുള്ള ബന്ധം അവിടെത്തെ മറ്റ് കന്യാസ്ത്രീകൾ തെറ്റിദ്ധരിക്കുന്നു. ഇതിനിടയിൽ ജസീന്ത ഗർഭിണി ആകുന്നു. ഇതറിഞ്ഞ മുഖ്യ പുരോഹിതൻ മഠത്തിലെ എന്തിനും പോന്ന
ചില സ്ത്രീകളെ വെച്ച് ആ ഗർഭം അതിക്രൂരമായി നശിപ്പിക്കുന്നു. ഇതിൽ മനനൊന്ത് ജസീന്ത തനിക്കുണ്ടാകുന്ന കുഞ്ഞിന് പാൽ കൊടുക്കാൻ തയ്യാറായ തന്റെ മുലകളിൽ ഒരണ്ണം മുറിച്ചു മാറ്റി സ്വയം മരണത്തിന് കീഴടങ്ങുന്നു.
ഇതും കൂടി ആകുമ്പോൾ എൽസിറ്റ ഒരു ഭ്രാന്തിന്റെ അവസ്ഥയിലേക്കെത്തുന്നു. താൻ നിർമ്മിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ മുഖത്തുനിന്ന് ചോര വരുന്നതായി അവൾക്ക് അനുഭവപെടുന്നു. കൂടാതെ ആ ശില്പത്തിന് ജീവൻ വെക്കുന്നതായും അവൾക്ക് തോന്നുന്നു. കലാസംവിധായകൻ സാബു സിറിളിന്റെ കഥാപാത്രമാണ് ഇവിടെ യേശുവായി അവതരിക്കുന്നത്. ഫാദർ ഷിബുവുമായുള്ള എൽസിറ്റയുടെ ബന്ധത്തെ വളചൊടിച്ച് അവളെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുന്നു.....
തുടർന്നുകാണാൻ സൈന പ്ലേയിലേക്ക് പോകാം.....