ഫെമിന ജോർജ്ജ്
Femina George
കൊച്ചിൻ സ്വദേശിനി. 1997 ഒക്ടോബർ 26ന് കൊച്ചിയിൽ ജനിച്ചു. പിതാവ് ജോർജ് - സഹോദരൻ ഫെബിൻ ജോർജ്ജ്. കാമ്പിയൻ സ്കൂൾ ഇടപ്പള്ളി, ശ്രീ നാരായണ പബ്ലിക് സ്കൂൾ തുടങ്ങിയവയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊച്ചിൻ സെന്റ് തെരേസാസ് കോളേജിൽ നിന്ന് കോളേജ് വിഭ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് കൊച്ചി കാക്കനാട്, രാജഗിരി സ്കൂൾ ഓഫ് മാനേജ്മെന്റ് & അപ്ലൈഡ് സയൻസിൽ നിന്ന് MBAയും കരസ്ഥമാക്കി. മിന്നൽ മുരളിയാണ് ആദ്യ സിനിമ. ടോവിനോ നായകനായ മിന്നൽ മുരളിയിൽ ബ്രൂസ്ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയയായി.