AswathyAnoop

എന്റെ പ്രിയഗാനങ്ങൾ

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • മോഹം കൊണ്ടു ഞാൻ - M

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ   ഈണം പൂത്തനാൾ
    മധു തേടിപ്പോയീ (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ (മോഹം...)

    കണ്ണിൽ കത്തും ദാഹം
    ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല
    കൈകൾ നീട്ടി

    സ്വർണ്ണത്തേരേറി ഞാൻ
    തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം
    ആഹാ (മോഹം...)

    മണ്ണിൽ പൂക്കും മേളം
    രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി
    മണം തേടി ഊയലാടി

    നറും പുഞ്ചിരിപ്പൂവായ്
    സ്വപ്‌നകഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ
    സംഗമസായൂജ്യം ആഹാ (മോഹം...)

  • അമ്മൂമ്മക്കിളി വായാടി

    അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
    അമ്മാനം കടവത്തെ അണ്ണാർക്കണ്ണനഹങ്കാരി
    കാണാക്കുയിലേ നിന്നെപ്പോലെ കന്നിനിലാവോ കിന്നാരി
    അതിനിഷ്ടം കൂടാൻ ചങ്ങാലി (അമ്മൂമ്മക്കിളി...)

    ചിറ്റോളം കിക്കിളി നെയ്താൽ ചിരിച്ചോടും ചുരുളൻ വള്ളം
    ചുമ്മാ കൊഞ്ചും തഞ്ചക്കാരി
     കാക്കാലൻ ഞണ്ടിനെ മെല്ലെ കടക്കണ്ണാൽ ചൂണ്ടിയെടുക്കും
    കർക്കിട രാവോ ചൂണ്ടക്കാരി
    രാക്കൂട്ടിലെ കുളക്കോഴിയോ
    കാവോരത്തെ കളിത്തോഴിയായ്
    കിങ്ങിണികെട്ടി പാഞ്ഞോടും മഞ്ഞമ്മിമുല്ല പൂങ്കാറ്റോ
    ചേലോലും ചങ്ങാതിയായ് (അമ്മൂമ്മക്കിളി..)

    തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിൻ ചിന്തുകൾ മൂളി
    പെയ്യും മഴയൊരു തുള്ളിച്ചാടി
    മാനത്തൂടോടി നടക്കും മഴക്കാറിൽ മിന്നിയൊളിക്കും
    നീലത്താരമൊരാട്ടക്കാരി
    മാഞ്ചോട്ടിലെ മലർത്തുമ്പിയായ്
    മാറ്റേറുമെൻ മണിക്കുട്ടനായ്
    പാടവരമ്പിൽ കൂത്താടി കാവലിരിക്കും പൊന്മാനോ
    പൂവേ നിൻ മണവാളനായ് (അമ്മൂമ്മക്കിളി..)

    -------------------------------------------------------------------------

  • മനസ്സിൻ മടിയിലെ മാന്തളിരിൻ

     

    മനസ്സിൻ മടിയിലെ മാന്തളിരിൽ
    മയങ്ങൂ മണിക്കുരുന്നേ
    കനവായ് മിഴികളെ തഴുകാം ഞാൻ
    ഉറങ്ങൂ നീയുറങ്ങൂ  (മനസ്സിൻ...)

    പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
    ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
    വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
    അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)

    നിനക്കൊരു താരാട്ട്   ഇവളൊരു പൂന്തൊട്ടിൽ
    ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
    ഏതുമേ താങ്ങുമീ ഭൂമി  ഞാനില്ലയോ
    നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)

     

  • നീല നിലവേ

    നീല നിലവേ നിനവിൽ അഴകേ
    താരമരികേ വിരിയും ചിരിയേ
    പാറി ഉയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസ്സിൽ വെറുതേ

    താനെ മാറിയെൻ ലോകവും 
    നിന്റെ ഓർമ്മയാലേ
    നൂറു പൊൻകിനാവിന്നിതാ
    മിന്നി എന്നിലാകേ

    നീ തൂവൽ പോലേ കാറ്റിൽ വന്നെൻ
    നെഞ്ചിൽ തൊട്ടില്ലേ ... ജീവനേ

    നീല നിലവേ നിനവിൽ അഴകേ
    താരമരികേ വിരിയും ചിരിയേ
    പാറി ഉയരാൻ ചിറകിലലയാൻ
    തോന്നലുണരും മനസ്സിൽ വെറുതേ

    രാവുപുലരാൻ കാത്തുകഴിയും 
    നിന്നെ ഒന്നു കാണാനായ്
    ദൂരെയിരുളിൽ മഞ്ഞു കനവിൽ
    എന്നെ തേടിയില്ലേ നീ
    നിന്നോരോ വാക്കിലും നീളും നോക്കിലും
    പൂന്തേൻ തുള്ളികൾ നിറയേ പൊഴിയേ
    എന്തേ ഇങ്ങനെ? മായാജാലമോ?
    എന്നെത്തന്നെ ഞാൻ എവിടെ മറന്നോ
    നിറമായും നിഴലായും നീയില്ലേ എന്നാളും