anandlal

എന്റെ പ്രിയഗാനങ്ങൾ

  • കണ്ണാം തുമ്പീ പോരാമോ - pathos

    കണ്ണാം തുമ്പീ പോരാമോ
    എന്നോടിഷ്‌ടം കൂടാമോ
    നിന്നെക്കൂടാതില്ലല്ലോ
    ഇന്നെനുള്ളിൽ പൂക്കാലം
    കളിയാടാമീ കിളിമരത്തണലോരം
    കണ്ണാം തുമ്പീ പോരാമോ
    എന്നോടിഷ്‌ടം കൂടാമോ

    വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
    ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
    എന്തേ പോരാത്തൂ വാവേ വാവാച്ചീ...
    കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
    പിന്നിക്കൊരുത്തൊരു മാല തീർക്കാം
    തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
    തങ്കക്കലമാനെ കൊണ്ടത്തരാം
    ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...
    (കണ്ണാം തുമ്പീ...)

    ഏലേലം കാറ്റാലോലം കൈവീശുമ്പോൾ
    പമ്മിപ്പമ്മി പൊങ്ങി തങ്ങാറില്ലേ നീ
    എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ
    നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു-
    ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം
    പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും
    പിച്ച കൊടുക്കാറുമില്ല ദൈവം
    ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു കണ്ണുനീർത്തുള്ളിയല്ലേ...

  • കാതിൽ തേന്മഴയായ് - F

    കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ 
    കടല്‍ക്കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍കുളുര്‍ത്താരാരോ
    മധുരമായ്പാടും മണിശംഖുകളായ് കാതില്‍ 
    തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും 
    പറയാതെയോര്‍ത്തിടും അനുരാഗ ഗാനംപോലെ 
    ഒരുക്കുന്നു കൂടൊന്നിതാ ആ....
    ഒരുക്കുന്നു കൂടൊന്നിതാ മലര്‍ക്കൊമ്പിലേതോ കുയില്‍
    കടല്‍പെറ്റൊരീ മുത്തു ഞാനെടുക്കും
    (കാതില്‍...)

    തഴുകുന്നനേരം പൊന്നിതളുകള്‍ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോല്‍ അരികത്തുനില്‍ക്കുന്നു നീ 
    ഒരു നാടന്‍പാട്ടായിതാ ആ...
    ഒരു നാടന്‍പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടല്‍ത്തിരയാടുന്നതീമണലില്‍
    (കാതില്‍...)