Prajwal Prasad
പ്രജ്വൽ വയസ് 16. അമൃത ടെലിവിഷൻ റിയാലിറ്റി ഷോ ആയ സൂപ്പർ ഡാൻസർ സീസണ്‍ രണ്ടിലേയും, മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് ഷോയിലേയും മൽസരാർത്ഥിയായിരുന്നു. അതിന് ശേഷം ഇന്ത്യ ഹാസ് ഗോട്ട് ടാലെന്റ്റ് എന്ന ദേശീയ ഡാൻസിംഗ് റിയാലിറ്റി ഷോയിലും പങ്കെടുത്തു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്പിരിറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്തേയ്ക്ക് കടക്കുന്നത്. വർഷം സിനിമയിൽ മമ്മൂട്ടിയുടെ മകനായ ആനന്ദിനെ അവതരിപ്പിച്ചത് പ്രജ്വൽ ആണ്.