TN Prathapan
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ എ യുമാണ് ടി എൻ പ്രതാപൻ . തൃശൂർ ജില്ലയിലെ തളിക്കുളം തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഭാര്യ രമ .മക്കൾ ആഷിക് , ആൻസി. സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളർ ബലൂണ്‍ എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചു