Sadhika Venugopal
2012ൽ "ഓർക്കുട്ട് ഓരു ഓർമക്കൂട്ട്" എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. തുടർന്ന് "കലികാലം", "എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും","ബ്രേക്കിംഗ് ന്യൂസ്" തുടങ്ങിയ ചിത്രങ്ങൾ. മഴവിൽ മനോരമ ചാനലിലെ "പട്ടുസാരി" എന്ന മെഗാപരമ്പരയിൽ നായികാ കഥാപാത്രത്തിനെ അവതരിപ്പിച്ചതോടെയാണ് സാധിക പ്രശസ്തയാവുന്നത്.
കോഴിക്കോട് പൊറ്റമ്മൽ സ്വദേശി. ചലച്ചിത്ര കുടുംബത്തിൽ നിന്നുമാണ് സാധിക വരുന്നത്. അച്ഛൻ ഡി. വേണുഗോപാൽ [സിതാര വേണു] പ്രശസ്തസംവിധായകനായ കെ എസ് സേതുമാധവന്റെ അസോസിയേറ്റ് ആയിരുന്നു."ഇളനീർ", "സ്നേഹദൂത്" തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അമ്മ രേണുക (രേണുകാദേവി) ഇളനീർ എന്ന സിനിമയിൽ നായികയാവുകയും തുടർന്ന് അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിയ്ക്കുകയും ചെയ്ത അഭിനേത്രി ആണ്. സഹോദരൻ വിഷ്ണു.