Sanal Kumar Sashidharan

SanalKumarSasidharan-Director-Writer-m3db
Date of Birth: 
Friday, 8 April, 1977
Sanal shashidharan

കവിയും ചലച്ചിത്ര പ്രവർത്തകനുമായ സനൽ കുമാർ ശശിധരൻ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയാണ്. സുവോളജി, നിയമ ബിരുദങ്ങൾ നേടിയ ശേഷം ചലച്ചിത്രമേഖലയിലേക്ക് തിരിഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം 2001ൽ കാഴ്ച ചലച്ചിത്ര വേദി എന്ന സിനിമാക്കൂട്ടായ്മയ്ക്ക് രൂപം നൽകി. കാഴ്ചയുടെ ബാനറിൽ വണ്ടർ വേൾഡ്, പരോൾ, ഫ്രോഗ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. 2012ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് സനൽ സംവിധാനം ചെയ്ത ഫ്രോഗ് നേടി. ​

​ഒരാൾപ്പൊക്കമാണ് സ്വതന്ത്രസംവിധായകനായി സനലിന്റെ ആദ്യ മുഴുനീള ചലച്ചിത്രം.​