Zakkariya
1945 ജൂൺ 5 മീനച്ചിൽ താലൂക്കിൽ ഉരുളികുന്നത്ത് മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചന്റെയും ത്രേസ്യാക്കുട്ടിയുടെയും ഇളയ മകനായി ജനിച്ചു. ബാംഗ്ലൂർ എം.ഇ.എസ്.കോളജിലും, കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്‌സ് കോളജിലും അദ്ധ്യാപകനായിരുന്നു. കുറച്ചുകാലം ദൽഹിയിൽ അഫിലിയേറ്റഡ് ഈസ്‌റ്റ് വെസ്‌റ്റ് പ്രസ്സിൽ, ഓൾ ഇന്ത്യാ മാനേജ്‌മന്റ് അസ്സോസിയേഷനിലും പ്രസ് ട്രസ്‌റ്റ് ഒഫ് ഇന്ത്യയിലും ജോലി ചെയ്‌തു. ഏഷ്യാനെറ്റിന്റെ ഉപദേഷ്‌ടാവാണ്.സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993). പ്രെയ്സ് ദ ലോര്‍ഡ് എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ തന്നെ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രെയ്സ് ദ ലോര്‍ഡ് (2014).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിടത്ത്, ആർക്കറിയാം, ഒരു നസ്രാണിയുവാവും ഗൗളിശാസ്‌ത്രവും, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, ഗോവിന്ദം ഭജ മൂഢമതേ, സലാം അമേരിക്ക!, പ്രെയ്‌സ് ദി ലോർഡ്, എന്തുണ്ട് വിശേഷം പീലാത്തോസേ, ബുധനും ഞാനും, ജോസഫ് ഒരു പുരോഹിതൻ, കണ്ണാടി കാണ്‌മോളവും, ബുദ്ധിജീവികളെ കൊണ്ടെന്തു പ്രയോജനം, മാതാ അമൃതാനന്ദമയി, ഭാഗ്യവതിയും നിർഭാഗ്യവതിയും എന്നിവ പ്രധാന കൃതികൾ.
ലഭിച്ച പുരസ്ക്കാരങ്ങൾ
1979 കേരള സാഹിത്യ അക്കാഡമി അവാർഡ് (ഒരിടത്ത്)
2004 കേന്ദ സാഹിത്യ അക്കാദമി അവാർഡ് (സഖറിയയുടെ ചെറുകഥകൾ)
ഒ.വി. വിജയൻ പുരസ്കാരം (അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും) 2012
കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2013