Shafna
1998ൽ, ശ്രീനിവാസൻ സംവിധാനം ചെയ്ത "ചിന്താവിഷ്ടയായ ശ്യാമള" എന്ന സിനിമയിൽ ബാലതാരമായാണ് ഷഫ്ന അഭിനയജീവിതം തുടങ്ങുന്നത്. അതേ വർഷം സിബിമലയിലിന്റെ "പ്രണയവർണങ്ങൾ" എന്ന സിനിമയിലും ബാലതാരമായ ഷഫ്ന,പഠനാർത്ഥം അഭിനയത്തിനു കൊടുത്ത നീണ്ട ഇടവേളയ്ക്ക് ശേഷം 2007ൽ "കഥ പറയുമ്പോൾ" എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷം ചെയ്തുകൊണ്ട് സിനിമയിലേയ്ക്ക് തിരിച്ചെത്തി. ആ സിനിമയുടെ തമിഴ്,തെലുങ്ക് റീമേക്കുകളിലും അതേ കഥാപാത്രത്തിനെ അവതരിപ്പിച്ച് അതാത് ഭാഷകളിലും അരങ്ങേറി.
തുടർന്നും കൗമാരവേഷങ്ങൾ ചെയ്ത ഷഫ്ന,ഷെബി ചാവക്കാട് സംവിധാനം ചെയ്ത "പ്ലസ് ടു" എന്ന സിനിമയിലൂടെ ആദ്യമായി നായികയായി.
തിരുവനന്തപുരം സ്വദേശികളായ നിസാം,സാജിദ എന്നിവരാണ് മാതാപിതാക്കൾ.ഷബ്ന,ഷൈന എന്നിങ്ങനെ രണ്ട് സഹോദരങ്ങളുണ്ട്. 2014 ജനുവരിയിൽ, "പ്ലസ് ടു" എന്ന സിനിമയിൽ സഹതാരം ആയിരുന്ന സജിനെ വിവാഹം ചെയ്തു.