Shritha

മിനിസ്ക്രീനിൽ നിന്ന്, നായികയായി വെള്ളിത്തിരയിലേക്കെത്തിയ കലാകാരിയാണ് ശ്രിത ശിവദാസ്. യഥാർത്ഥ പേര് പാർവതി.ആദ്യചിത്രമായ ഓർഡിനറിയുടെ സംവിധായകൻ സുഗീതാണ് ശ്രിത എന്ന് പേര് മാറ്റിയത്.

സ്കൂൾ കാലഘട്ടത്തിൽ അല്പകാലം നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നല്ലാതെ,പറയത്തക്ക കലാപാരമ്പര്യമൊന്നും ശ്രിതയ്ക്കില്ല. കൈരളി ചാനലിലെ താരോൽസവം,ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളുടെ അവതാരിക ആയിരുന്ന ശ്രിത, ആ വഴിയാണ് സിനിമയിലെത്തിയത്.

ആലുവയിലെ ഉളിയന്നൂർ ആണ് സ്വദേശം.ഫാക്റ്റിൽ ഉദ്യോഗസ്ഥനായ ശിവദാസിന്റേയും ഉമയുടേയും മകളായ ശ്രിത,കാലടി ശ്രീശങ്കര കോളേജിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.

ബി-ടെക് വിദ്യാർത്ഥിയായ വിഘ്നേഷ്  സഹോദരനാണ്.