Santhadevi

Date of Death: 
Sunday, 21 November, 2010

 

Shanthadevi - Malayalam Actress

ശാന്താദേവി :- കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ ശ്രദ്ധേയായ ശാന്താദേവി രാമുകാര്യാടിന്റെ “മിന്നാമിനുങ്ങ്“ എന്ന ചിത്രത്തിലൂടെയാണു മലയാളസിനിമയിലേക്ക് കടന്നു വന്നത്.പ്രശസ്തനായ ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദർ ആയിരുന്നു ശാന്താദേവിയുടെ ഭർത്താവ്. 1992ൽ ഭരത് ഗോപി സംവിധാനം ചെയ്ത യമനം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടി ,സമഗ്രസംഭാവനക്കുള്ള സംഗീതനാടക പുരസ്ക്കാരം എന്നിവയും ശാന്താദേവിയെത്തേടിവന്നിട്ടുണ്ട്.

ഗായകനും നടനുമായിരുന്ന മകൻ സത്യജിത്തിന്റെ വേർപാട് ഏറെ തളർത്തിയിരുന്നെങ്കിലും ശാന്താദേവി വെള്ളിത്തിരയിലും മിനിസ്ക്രീനിലും ചെറുകഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു കൂടുകയായിരുന്നു.കേരളകഫൈ എന്ന ചിത്രത്തിൽ അൻ‌വർ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തിലെ കഥാപാത്രത്തിനോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തിൽ ജീവിതത്തിന്റെ അവസാനദിനങ്ങൾ ഏറെയും ഒറ്റപ്പെടലിന്റെ വേദന വല്ലാതെ തളർത്തിയിരുന്ന ശാന്താദേവിക്ക് അഭയമായിരുന്നത് വൃദ്ധസദനം ആയിരുന്നു.

“അണ്ണാറക്കണ്ണനും തന്നാലായത്” എന്ന ചിത്രത്തിലാണു അവസാനമായി വേഷമിട്ടത്. അശ്വമേധം,കുട്ടിക്കുപ്പായം,ഇരുട്ടിന്റെ ആത്മാവ്. നാരായം കമലദളം,എന്നീ ചലച്ചിത്രങ്ങളിലൊക്കെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു.  

2010 നവംബർ 20താം തീയതി മരിക്കുമ്പോൾ ശാന്താദേവിക്ക് 83 വയസ്സായിരുന്നു.