Vijayakrishnan

ദേശിയ-സംസ്ഥാന ബഹുമതികൾ നേടിയ പ്രശസ്ത ചലച്ചിത്ര നിരൂപകന്‍, ഡോകുമെന്ററി-ഫീച്ചർ ചലച്ചിത്ര രചയിതാവ്, കേരള ചലച്ചിത്ര അക്കാദമി അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗം, ഫിലിമോത്സവ സെലക്ഷന്‍ കമ്മിറ്റി അംഗം, സംസ്ഥാന ടി.വി.അവാര്‍ഡ് കമ്മിറ്റി ചെയര്‍മാൻ എന്ന് തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

1952 നവംബർ 5ന് പരമേശ്വരൻ പിള്ളയുടേയും വിജയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ചെറുകഥകൾ, നോവലുകൾ എന്നിവ എഴുതിത്തുടങ്ങി. കോളേജ് കാലഘട്ടത്തിൽ സിനിമയിലേക്ക് ആകർഷിതനായി സിനിമാനിരൂപണങ്ങളും മറ്റും എഴുതി. സിനിമയേക്കുറിച്ചുള്ള വിജയകൃഷ്ണന്റെ വിവിധ ലേഖനങ്ങളും പഠനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. “ചലച്ചിത്ര സമീക്ഷ” എന്ന ഗ്രന്ഥത്തിന് “മികച്ച സിനിമാ ഗ്രന്ഥത്തിനു”ള്ള1982ലെ ദേശീയ അവാർഡ് കരസ്ഥമായി. തുടർന്ന് വന്ന മൂന്ന് വർഷങ്ങളിലും ഇതേ കാറ്റഗറിക്ക് കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി. 1986ലാണ് വിജയകൃഷ്ണൻ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത് “നിധിയുടെ കഥ” ആയിരുന്നു ആദ്യത്തെ സിനിമാ സംരംഭം.

1991ൽ  “കാലത്തിൽ കൊത്തിയ ശിൽപ്പങ്ങൾ” എന്ന പുസ്തകത്തിന് ഒരിക്കൽ കൂടി സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള അവാർഡ് വിജയകൃഷ്ണനെ തേടിയെത്തി.1995ൽ മയൂര നൃത്തം എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് ടെലിവിഷൻ മേഖലയിലും പതിനഞ്ചോളം ടിവി സീരീസുകളും 19തോളം ടെലിഫിലിംസും ഒൻപതോളം ഡോക്കുമെന്ററികളും സംവിധാനം ചെയ്ത് പുറത്തിറക്കി. 2009ൽ “ദലമർമ്മരങ്ങൾ” ,2011ലെ “ഉമ്മ”  എന്ന ചിത്രങ്ങളും സംവിധാനം ചെയ്തു. “ഷേക്സ്പിയറും മീൻകാരിയും” എന്ന ചെറുകഥകളുടെ സമാഹാരം 2010ൽ പുറത്തിറക്കിയിരുന്നു. 

2013ലെ മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയകൃഷ്ണന്റെ " ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ " എന്ന കൃതിക്കായിരുന്നു.

ഭാര്യ : ആഷ  മക്കൾ ശ്രുതി, യദു എന്നിവരാണ്. ഛായാഗ്രഹണം,തിരക്കഥാകൃത്ത്,സംവിധായകൻ എന്ന നിലയിൽ മകൻ യദു സിനിമാ മേഖലയിൽ തുടക്കമിടുന്നു.

അവലംബം :- www.vijayakrishnan.com