Rosin Jolly
പ്രമോദ് പപ്പൻ സംവിധാനം ചെയ്ത "ബാങ്കോക്ക് സമ്മർ" ആണ് മോഡൽ ആയിരുന്ന റോസിൻ ജോളിയുടെ ആദ്യസിനിമ. ഇതുവരെ ഏഴോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള റോസിൻ, 2013ൽ "മലയാളി ഹൌസ്" എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധേയയാവുന്നത് . "2013 ൽത്തന്നെ "Kallapetty" എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലുമെത്തി.
മൂവാറ്റുപുഴയാണ് സ്വദേശം.സ്ഥിരതാമസം ബാംഗ്ലൂരിൽ. ബാംഗ്ലൂർ നിവാസികളായ ജോളി,ജെസ്സി എന്നിവരാണ് മാതാപിതാക്കൾ.പ്രകാശ് ജോളി ഏകസഹോദരൻ.