Roshan Basheer
ഈ എറണാകുളംകാരന്റെ സിനിമാജീവിതം തുടങ്ങുന്നത് യുവത്വത്തിന്റെ കഥ പറഞ്ഞ, "പ്ലസ് റ്റു" എന്ന സിനിമയിലെ നായകവേഷത്തിലൂടെയാണ്. സ്കൂൾ പഠനാനന്തരം അഭിനയിച്ച ഒരു പരസ്യചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് വഴി തുറന്നത്.
തുടർന്ന് ഒരുപിടി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ. ജീത്തുജോസഫിന്റെ "ദൃശ്യം" എന്ന സിനിമയിലെ വരുൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതോടെ ശ്രദ്ധേയനായി.
എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് റോഷൻ. പരസ്യചിത്രങ്ങളിലെ അഭിനേതാവാണ് പിതാവ് കലന്തൻ ബഷീർ.