Monica
രേഖ മാരുതിരാജ് എന്നാണ് യഥാർത്ഥ പേര്.മോണിക്ക എന്ന പേരിൽ അഭിനയിച്ചുകൊണ്ടിരുന്ന രേഖ,ഈയിടെ പാർവണ എന്ന് പേര് മാറ്റി.കോട്ടയം സ്വദേശി.
1990 ൽ "അവസര പോലീസ് 100" എന്ന തമിഴ് സിനിമയിൽ ബാലതാരമായാണ് മോണിക്ക അഭിനയരംഗത്തേക്ക് വരുന്നത്. തൊട്ടടുത്ത വർഷം "അങ്കിൾ ബണ്‍ " എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തി.അതിനെത്തുടർന്ന് 1998 വരെ അനേകം തമിഴ് സിനിമകളിൽ ബാലതാരമായി. "എൻ ആസൈ മച്ചാൻ " എന്ന സിനിമയിലെ അഭിനയത്തിന് തമിഴ് നാട് സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം(1994) നേടിയിട്ടുണ്ട്.
2001 ൽ ബി.കണ്ണൻ സംവിധാനം ചെയ്ത "തീർത്ഥാടനം" എന്ന സിനിമയിലെ വിനോദിനിയെ അവതരിപ്പിച്ചുകൊണ്ടാണ് മോണിക്ക മലയാളസിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് ചെയ്ത "ഫാന്റം" എന്ന സിനിമയിലെ റോൾ ശ്രദ്ധിയ്ക്കപ്പെട്ടു. പ്രധാനമായും തമിഴ് സിനിമാരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള മോണിക്ക,"കണ്ണിനും കണ്ണാടിയ്ക്കും", "916" തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും സക്രിയമാണ്. കൂടാതെ തെലുങ്ക് ,കന്നഡ ഭാഷാസിനിമകളിലും നായികനടിയാണ്. 'Rose Kele' എന്നൊരു സിംഹള സിനിമയിലും അഭിനയിച്ചിട്ടുണ്ട് .