Murali Nair

MuraliNair-Director-M3DB.jpg

മുരളി നായർ ജനിച്ചതും വളർന്നതും കേരളത്തിലായിരുന്നു. ജിയോളജിയിൽ മാസ്റ്റർ ബിരുദത്തിനു ശേഷം ബോംബെ ഫിലിം ഇൻഡസ്ട്രിയിൽ ഫിലിം കരിയർ ആരംഭിച്ചു. 1993-ലെ ‘Tragedy of an Indian Farmer,  and 1996-ലെ ‘ഒരു നീണ്ട യാത്ര‘ എന്നവയടക്കം ഏതാനും ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു. ‘ഒരു നീണ്ട യാത്ര’ 1996-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വചിത്രങ്ങൾക്കായുള്ള മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഫീച്ചർ ഫിലിം ‘മരണസിംഹാസനം’ 1999-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ Camera d‘Or പുരസ്കാരം നേടിയതിനു പുറമെ 50-ലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. പട്ടിയുടെ ദിവസം, അരിമ്പാറ എന്നീ ചിത്രങ്ങള്‍ യഥാക്രമം 2001ലും 2003 കാൻസ് ഫെസ്റ്റിവലിൽ Un Certain Regard വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


മറ്റുചിത്രങ്ങള്‍: ട്രാജഡി ഓഫ് ആന്‍ ഇന്ത്യന്‍ ഫാര്‍മര്‍(1993), ഒരു നീണ്ട യാത്ര (1996), ഉണ്ണി (2006), സ്റ്റോറീസ് ഓഫ് ഹ്യൂമണ്‍ റൈറ്റ്സ് (2009)