Mathew T Itty
മാത്യു ടി ഇട്ടി, പ്രശസ്ത സംഗീത സംവിധായകനായ എം ബി ശ്രീനിവാസന്റെ ശിഷ്യനായി തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി രൂപം നൽകിയ എം ബി എസ് യൂത്ത് ക്വയറിന്റെ അമരക്കാരൻ. എം കെ അർജുനന്റെ സഹായിയായി സിനിമ രംഗത്തെത്തി. ആയിരത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഘഗാനപരിശീലനം.25 വർഷം മുൻപ് സൂര്യകൃഷ്ണമൂർത്തി യുമായി ചേർന്ന് നാഷണൽ ഗെയിംസിനു വേണ്ടിയുള്ള തീം മ്യൂസിക് തയ്യാറാക്കിയത് ദേശീയ തലത്തിൽ ശ്രദ്ധേയനാക്കി. ഷാജിയെമിന്റെ അമേരിക്കൻ ഡ്രീംസ്, ക്യാമറമാൻ സണ്ണി ജോസഫിന്റെ നിനവുകൾ നോവുകൾ തുടങ്ങി നിരവധി പരമ്പരകൾക്ക് സംഗീതം നല്കി.സ്വതന്ത്ര സംഗീത സംവിധായനാകുന്ന ആദ്യ സംരംഭം "മരംകൊത്തി"