Fr Thomas Chakkalamattath
തൃശൂർ ചിയ്യാരം ചേതന മ്യൂസിക് അക്കാഡമി ആൻഡ് സൗണ്ട് സ്റ്റുഡിയോ ഡയറക്ടറാണ് ഫാദർ തോമസ്. സാജൻ കുര്യൻ സംവിധാനം ചെയ്ത ക്രിസ്തുമസ് കേക്ക് എന്ന സിനിമയിലെ മുഴുനീള കഥാപാത്രമായ വൈദികനെ അവതരിപ്പിച്ചത് ഫാദർ തോമസാണ്. ഇതാദ്യമായാണ് മലയാള സിനിമയിൽ ഒരു വൈദികൻ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീണ, പിയാനോ എന്നീ വാദ്യോപകരണങ്ങളിൽ പ്രാവിണ്യം നേടിയിട്ടുണ്ട്. ബാംഗലൂർ ധർമ്മരം തിയോളജിക്കൽ സെമിനാരിയിൽ നിന്നും കർണാട്ടിക് സംഗീതത്തിൽ കർണാടക ഗവണ്മെന്റിന്റെ പ്രശസ്തിപത്രം എറ്റുവാങ്ങിയ ആദ്യ വൈദികൻ ഫാദർ തോമസാണ്. 1983 ലെ കേരള യൂത്ത് ഫെസ്റ്റിവലിൽ വെസ്റ്റെണ്‍ മ്യൂസിക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.