P Surendran
മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറയിൽ കുമാരൻ നായരുടെയും സരോജിനി അമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചു. 1988ൽ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കർണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തി. ഭാരതത്തിന്റെ വിവിധപ്രദേശങ്ങളിലും നേപ്പാളിലും നടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനസമാഹാരരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ൽ ടി.ടി.സി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
കഥകളുടെ ആംഗലേയപരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ.ബി.ടി ആന്തോളജി, മലയാളം ലിറ്റററി സർവേ, വേൾഡ്‌വേ ക്ലാസ്സിക് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.